ആന്ധ്ര – ഒഡിഷ അതിര്‍ത്തിയില്‍ 18 മാവോയിസ്റ്റുകളെ വധിച്ചു


ആന്ധ്രാപ്രദേശ് – ഒഡിഷ അതിര്‍ത്തിയില്‍ പ്രത്യേക പൊലീസ് സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ 18 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ സ്പെഷ്യല്‍ പൊലീസ് സംഘവും ആന്ധ്രയുടെ തന്നെ ഗ്രേഹൗണ്ട്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്. ഒഡിഷയിലെ മാല്‍ക്കന്‍ഗിരിയിലെ ബുസിപതിനും ബെജംഗി പ്രദേശത്തിനും ഇടയില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്.ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.


മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച സംയുക്ത സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് 18 മാവോവാദികള്‍ കൊല്ലപ്പെട്ടത്.




Sharing is Caring