വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അലാസ്കയില്‍ റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പെറിവില്ലെ നഗരത്തിന് തെക്കുകിഴക്കായി 91 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഭൂചലനത്തെ തുടര്‍ന്നു തെക്കുകിഴക്കന്‍ അലാസ്കയില്‍ യുഎസ് സര്‍ക്കാര്‍ സുനാമി മുന്നറിയിപ്പ് നല്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശക്തമായ ചലനത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തിറങ്ങി. റോഡുകള്‍ പലയിടത്തും തകര്‍ന്നു.