ആലുവ: മുട്ടില്‍ മരം മുറി കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത നാല് പേരെ കോടതിയില്‍ ഹാജരാക്കി. റോജി അഗസ്റ്റിന്, സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, പ്രതികളുടെ ഡ്രൈവര്‍ വിനീഷ് എന്നിവരെയാണ് കോടതിയിലെത്തിച്ചത്. ബത്തേരി ജൂഡീഷല്‍ മജിസ്റ്റേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
അറസ്റ്റിലായ സഹോദരങ്ങളുടെ അമ്മ ബുധനാഴ്ച പുലര്‍ച്ചെ വയനാട്ടില്‍ മരണമടഞ്ഞിരുന്നു.സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ ഇവര്പോകുന്നുണ്ടെന്നറിഞ്ഞ് കുറ്റിപ്പുറത്ത് വാഹനം തടഞ്ഞു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവ പോലീസ് ക്ലബില്‍ എത്തിച്ച പ്രതികളെ എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മോഷണം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.