അ​മേ​രി​ക്ക​യി​ല്‍ വം​ശീ​യ​ത ഒ​രി​ക്ക​ലും കെ​ട്ട​ട​ങ്ങി​ല്ലെ​ന്ന് ഒ​ബാ​മ


വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ വം​ശീ​യ​ത ഒ​രി​ക്ക​ലും കെ​ട്ട​ട​ങ്ങി​ല്ലെ​ന്ന് മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക്ക് ഒ​ബാ​മ. മി​നി​യ​പൊ​ളി​സി​ല്‍ പോ​ലീ​സ് ക്രൂ​ര​ത​യി​ല്‍ ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​നാ​യ ജോ​ര്‍​ജ് ഫ്ളോ​യ്ഡ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


2020ലെ ​അ​മേ​രി​ക്ക​യി​ലും വം​ശീ​യ​ത വ്യാ​പ​ക​മാ​ണെ​ന്ന് ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തെ​യും രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ ന​ട​ന്ന നി​ര​വ​ധി വം​ശീ​യ സം​ഭ​വ​ങ്ങ​ളെ​യും പ​രാ​മ​ര്‍​ശി​ച്ചു​കൊ​ണ്ട് ഒ​ബാ​മ പ​റ​ഞ്ഞു. ഇ​തൊ​രി​ക്ക​ലും സാ​ധാ​ര​ണ നി​ല​യി​ലെ​ത്തി​ല്ല, ഒ​രി​ക്ക​ലും കെ​ട്ട​ടി​ങ്ങു​ക​യു​മി​ല്ല അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.




Sharing is Caring