തിരുവനന്തപുരം:ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും. തിങ്കളാഴ്ച രാവിലെ ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസില്‍ നിന്നു ചുമതല ഏറ്റെടുക്കും.
31 ഞായറാഴ്ചയായ സാഹചര്യത്തിലാണ് ജൂണ്‍ ഒന്നിനു ചുമതലയേല്‍ക്കുന്നത്. രാജസ്ഥാന് സ്വദേശിയായ 1986 ബാച്ച് കേരള കേഡ൪ ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത.

വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് ശനിയാഴ്ച യാത്രയയപ്പു നല്‍കും. വൈകുന്നേരം ഡ൪ബാ൪ ഹാളില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം നല്‍കും. കോവിഡ് നിയന്ത്രണങ്ങളെ തുട൪ന്ന് മന്ത്രിമാരും ഏതാനും സെക്രട്ടറിമാരും മാത്രമാണ് യാത്രയയപ്പു ചടങ്ങില്‍ പങ്കെടുക്കുക. ജീവനക്കാര്‍ക്ക് പ്രവേശനമില്ല.












