വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വംശീയത ഒരിക്കലും കെട്ടടങ്ങില്ലെന്ന് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. മിനിയപൊളിസില്‍ പോലീസ് ക്രൂരതയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2020ലെ അമേരിക്കയിലും വംശീയത വ്യാപകമാണെന്ന് ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തെയും രാജ്യത്ത് അടുത്തിടെ നടന്ന നിരവധി വംശീയ സംഭവങ്ങളെയും പരാമര്‍ശിച്ചുകൊണ്ട് ഒബാമ പറഞ്ഞു. ഇതൊരിക്കലും സാധാരണ നിലയിലെത്തില്ല, ഒരിക്കലും കെട്ടടിങ്ങുകയുമില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.














