അവധിക്കാലം ആഘോഷമാക്കാന്‍ ഇന്റര്‍നാഷണല്‍ എക്‌സ്‌പോ ഏപ്രില്‍ 6 മുതല്‍ വടകരയില്‍


വടകര:മലബാറിന് കാഴ്ച വസന്തം ഒരുക്കി ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ എക്‌സ്‌പോയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.വടകര സഹകരണ ആശുപത്രിക്ക് സമീപത്തായി നാഷണല്‍ ഹൈവേയോടു ചേര്‍ന്നുള്ള സ്ഥലത്താണ് എക്‌സ്‌പോ ഒരുങ്ങുന്നത്.നൂതന സാങ്കോതിക വിദ്യ ഉപയോഗിച്ചുള്ള വേദിയിലാണ് എക്‌സ്‌പോ കാഴ്ച വസന്തം ഒരുക്കിയിരിക്കുന്നത്.വ്യത്യസ്തത നിറഞ്ഞ 75 ഓളം വ്യപാര സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ വഴി ലോകരാജ്യങ്ങളില്‍ വിസ്മയം സൃഷ്ടിച്ച പകുതി മനുഷ്യന്‍്. അലങ്കാര പക്ഷിക്കളുടെ പ്രദര്‍ശനം,ഫ്‌ളവര്‍ഷോ,പഴയകാല കാറുകളുടെ പ്രദര്‍ശനം, അലിയുന്ന അത്ഭുത മനുഷ്യന്‍, എന്നിവയും എക്‌സ്‌പോയെ വ്യത്യസ്തമാക്കുന്നു.മാത്രമല്ല പിന്നെയും ഒട്ടനവധി കാഴ്ചകളായ അമ്യൂസ്‌മെന്റ് പാര്‍ക്ക്,ഡോഗ് ഷോ,9Dസിനിമ,ചിരിക്കാത്ത മനുഷ്യന്‍,മാജിക് ഷോ, ഒട്ടക സവാരി,പ്രേത ബംഗ്ലാവ്,സ്‌റ്റേജ് &മ്യൂസിക്,ഓട്ടോ എക്‌സ്‌പോ,ഭക്ഷ്യമേള, അമേരിക്കന്‍ പാവ,ഗവണ്‍മെന്റ് പവലിയനുകള്‍, മണ്ണിപ്പൂരി കലാകാരന്മാരുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ പ്രകടനം എന്നിവയും ഒരുക്കിയിട്ടുണ്ട്.ഏപ്രില്‍ ആറു മുതല്‍ ഏപ്രില്‍ ഇരുപത്തി ഒന്‍പതുവരെയാണ് എക്‌സ്‌പോ നടക്കുന്നത്.




Sharing is Caring