അരുൺ ജെയ്‌റ്റ്‌ലി രാജേഷിന്റെ കുടുംബത്തെ കാണും


സിപിഎം ഗുണ്ടാസംഘം വെട്ടിക്കൊന്ന ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ വീട് കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്‌ലി ഞായറാഴ്ച സന്ദര്‍ശിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അരുൺ ജെയ്‌റ്റ്‌ലിയുടെ സന്ദര്‍ശനം.


രാജേഷിന്റെ കൊലപാതത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുന്നതില്‍ കടുത്ത ആശങ്ക മന്ത്രി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന ്പിന്നാലെയാണ് ജയ്റ്റ്ലി കേരളത്തിലെത്തുന്നത്.


രാജേഷിന്റെ കൊലപാതകകം എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്നാഥ് സങിനെ സമീപിച്ചിരുന്നു.

സംഘര്‍ഷ ബാധിത പ്രദേശങ്ങളായ തിരുവന്തപുരം കണ്ണൂര്‍ തുടങ്ങിയ ജില്ലകളും അദ്ദേഹം സന്ദര്‍ശിക്കും.



Sharing is Caring