വിനായകന്റെ മരണം ലോകായുക്ത നേരിട്ട് അന്വേഷിക്കുന്നു

ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണദാസ് മകന്‍ വിനായകന്‍ പാവറട്ടി പോലീസിന്റെ മൃഗീയമായ പീഡനത്തെത്തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവം നേരിട്ട് അന്വേഷിക്കാന്‍ ലോകായുക്ത തീരുമാനം. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത പോലീസിന് നിര്‍ദേശം നല്‍കി.

വാടാനപ്പിള്ളി എസ്.ഐ കേസ് ഡയറി ഹാജരാക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു. പാവറട്ടി എസ്.ഐ ജുലൈ 16, 17 ദിവസങ്ങളിലെ ജനറല്‍ ഡയറി ഹാജരാക്കണം. വിനായകന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും സുഹൃത്ത് ശരത്തിനും ലോകായുക്ത സമന്‍സ് അയച്ചു. ഇരുവരോടും നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.

പോലീസിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇതു ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *