പി.സി. ജോര്‍ജിന്റെ പരാമര്‍ശം: വനിത കമീഷന്‍ നിയമോപദേശം തേടി


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ കേസെടുക്കുന്നതിനെക്കുറിച്ച് വനിത കമീഷന്‍ നിയമോപദേശം തേടി. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ലോ ഓഫിസര്‍ക്ക് നിര്‍ദേശംനല്‍കി.


സംഭവവുമായി ബന്ധപ്പെട്ട് വിശദീകരിക്കവെയാണ് പീഡനത്തിനിരയായ നടി അഭിനയിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയത്. ഇത്? പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം.എല്‍.എക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വനിത കമീഷന്‍ നിയമോപദേശം തേടിയത്.




Sharing is Caring