യുപിയില്‍ മരുമകള്‍ അമ്മായിഅമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭര്‍ത്താവ് രഹസ്യമായി സ്ഥാപിച്ച സിസിടിവിയിലാണ് ഭാര്യ കുടുങ്ങിയത്. യുപിയിലെ ബിജ്‌നോറില്‍ ജനുവരി അഞ്ചിന് നടന്ന സംഭവത്തെ തുടര്‍ന്ന് സംഗിത ജെയിന്‍ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
എഴുപത് വയസ്സുകാരിയായ തന്റെ മാതാവിനോട് മരുമകള്‍ എപ്പോഴും ക്രൂരമായാണ് പെരുമാറുന്നതെന്നും ചിലപ്പോഴെല്ലാം തന്നെയും ഉപദ്രവിക്കുമെന്നും ഭര്‍ത്താവ് സന്ദീപ് പറഞ്ഞു. ഉപദ്രവം സഹിക്ക വയ്യാതെയാണ് താന്‍ രഹസ്യമായി സിസിടിവി ക്യാമറ വീട്ടില്‍ സ്ഥാപിച്ചത്. പുറം ലോകം ഇത്തരത്തിലെങ്കിലും ഈ ക്രൂരതകള്‍ കാണട്ടെ എന്ന് കരുതിയാണ് ഇങ്ങനെയൊരു ഉദ്യമത്തിന് മുതിര്‍ന്നതെന്നും സന്ദീപ് പറഞ്ഞു.മരുമകളുടെ പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ രാജറാണി ആശുപത്രിയില്‍ ചികിത്സയിലാണ്.














