അമേരിക്കയില്‍ ലെഗ്ഗിങ്‌സ് ധരിച്ച പെണ്‍കുട്ടികളെ വിമാനത്തില്‍ കയറുന്നത് തടഞ്ഞു


ലെഗ്ഗിങ്‌സ് ധരിച്ച പെണ്‍കുട്ടികളെ വിമാനത്തില്‍ കയറുന്നത് തടഞ്ഞു. യുണൈറ്റഡ് എയര്‍ലൈന്‍സിലാണ് സംഭവം. ഡെന്‍വറില്‍ നിന്നും മിനേപോലിസിലേക്ക് പോകുന്ന ഫ്‌ളൈറ്റിലാണ് വാര്‍ത്തയ്ക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. യാത്രയ്ക്കായി എത്തിയ രണ്ടു പെണ്‍കുട്ടികളെ ഗേറ്റ്‌മേന്‍ തടഞ്ഞു.


കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ ലെഗ്ഗിങ്‌സ് ധരിച്ചാണ് യാത്രയ്ക്കായി എത്തിയിരുന്നത്. എന്നാല്‍, ഗേറ്റ്മാന്‍ വിമാനത്തിനുള്ളിലേക്ക് കടത്തിവിട്ടില്ല. നിങ്ങള്‍ വസ്ത്രം മാറ്റി ധരിക്കുകയോ അല്ലെങ്കില്‍ ലെഗ്ഗിങ്‌സിന് മുകളില്‍ മറ്റൊരു വസ്ത്രം ധരിക്കുകയോ ചെയ്താല്‍ മാത്രമേ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് ഗേറ്റ്മാന്‍ പെണ്‍കുട്ടികളെ അറിയിച്ചു. ഇതിന്‍പ്രകാരം ഇവര്‍ വസ്ത്രം മാറിയാണ് യാത്ര ചെയ്തത്.


യുണൈറ്റഡ് എയര്‍ലൈന്‍സില്‍ യാത്രക്കാര്‍ക്ക് ഡ്രസ് കോഡ് ഉണ്ടെന്നാണ് ജീവനക്കാര്‍ അറിയിച്ചത്. സംഭവം വാര്‍ത്തയായതോടെ ട്വിറ്ററില്‍ പ്രതിഷേധവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി. എന്നാല്‍, വാര്‍ത്തയോട് യുണൈറ്റഡ് എയര്‍ലൈന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.



Sharing is Caring