കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായാക്കോ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ രാഷ്ട്രീയ പൊറാട്ടുനാടകം കേരളത്തില്‍ വിലപോകില്ലെന്നും കേരളത്തിലെ ജനങ്ങള്‍ മതേതര മനസ്സുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് അമിത് ഷാ കേരളത്തില്‍ വന്ന് ഇത്തരം നാടകങ്ങള്‍ നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.













