അമിത ലഹരിമരുന്ന് ഉപയോഗം: ആംആദ്മി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു


അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച് ആംആദ്മി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. ആംആദ്മി നഗരം യൂണിറ്റ് ജോയിന്റ സെക്രട്ടറി മോട്ടിലാല്‍ പാസിയുടെ മകന്‍ കരണ്‍ പാസി( 27) സുഹ്യത്ത് ഹര്‍പ്രീത് സിങ്ങ് (30) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളിലെ കിടക്കയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.


അമൃത്‌സറിലെ വീട്ടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിനു സമീപത്തുനിന്നും സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്നിന്റെ അമിത ഉപയോഗമാണെന്ന് യുവാക്കളുടെ മരണത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.


പ്രാഥമിക അന്വേഷണത്തില്‍ മരണം നടന്നിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ രാസപരിശോധനക്കു ശേഷമെ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.



Sharing is Caring