താമരശേരി ചുരം തുറന്നു; ചരക്കു വാഹനങ്ങള്‍ക്കും സ്വകാര്യ, കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസുകള്‍ക്കും നിയന്ത്രണം


കോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലൂടെ യാത്രാ വാഹനങ്ങളുടെ ഗതാഗതം പുനഃസ്ഥാപിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക അനുമതി നല്‍കിയെങ്കിലും ചരക്കു വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരും. ചുരം റോഡ് വഴി കെഎസ് ആര്‍ടിസി ബസുകളും ചെറുവാഹനങ്ങളും രാവിലെ മുതല്‍ കടത്തി വിടും ഇന്ന് ഉച്ചയ്ക്ക് ഒരു ബസ് ട്രയല്‍ റണ്‍ നടത്തി വിജയകരമായതിനെ തുടര്‍ന്നു ആണിത്.


മള്‍ട്ടി ആക്‌സില്‍ ബസ് സര്‍വീസുകള്‍ക്ക് പകല്‍ സമയത്തു ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മുതല്‍ രാവിലെ ആറുവരെ എല്ലാ ദിവസവും കേരള, കര്‍ണാടക കെ.എസ്.ആര്‍.ടി.സി വോള്‍വോ, സ്‌കാനിയ ബസുകള്‍ക്ക് കടന്നുപോകാം. സ്വകാര്യ ബസുകള്‍ക്കു താമരശ്ശേരി ചുരത്തിലൂടെ സര്‍വീസ് നടത്തുന്നതിനെ പറ്റി ഇത് വരെ തീരുമാനമായില്ല




Sharing is Caring