അദിതി കൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി


aditi-murder-case-judgment-630x320ഏഴു വയസ്സുകാരി അദിതി എസ്.നമ്പൂതിരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും രണ്ടാനമ്മ റംലത്ത് ബീഗം എന്ന ദേവിക അന്തര്‍ജനവുമാണ് പ്രതികള്‍.


കേസില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റമാണ് പൊലിസ് ചുമത്തിയിരുന്നത്. എന്നാല്‍, കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. കുട്ടികള്‍ക്കെതിരായ മര്‍ദ്ദനത്തിന് ജുവനൈല്‍ ആക്റ്റ് പ്രകാരവും ഐ.പി.സി 323,324 വകുപ്പുകള്‍ പ്രകാരവുമാണ് കോടതി ശിക്ഷ വിധിക്കുക.


2013 ഏപ്രില്‍ 30നാണ് അദിതി കൊല്ലപ്പെട്ടത്. ബിലാത്തിക്കുളം ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന സുബ്രഹ്മണ്യന്റെ മകളാണ് ബി.ഇ.എം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന അദിതി.



Sharing is Caring