അത്‌ലറ്റിക്‌സില്‍ നിന്ന് റഷ്യയെ സസ്‌പെന്റ് ചെയ്തു


ഒളിമ്പിക്‌സ് ഉള്‍പ്പെടെ എല്ലാ അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ നിന്നും അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് സംഘടന (ഐ.എ.എ.എഫ്) റഷ്യയെ സസ്‌പെന്റ് ചെയ്തു. റഷ്യയുടെ അത്‌ലറ്റുകള്‍ വ്യാപകമായി ഉത്തേജന മരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.23 അംഗ ഐ.എ.എ.എഫ് കൗണ്‍സിലില്‍ ഒരംഗം മാത്രമാണ് റഷ്യയെ അനുകൂലിച്ച് വോട്ടു ചെയ്തത്. റഷ്യയുടെ ഐ.എ.എ.എഫ് കൗണ്‍സിലിന് യോഗത്തില്‍ സംബന്ധിക്കാനും അനുമതി നല്‍കിയിരുന്നില്ല. വിലക്ക് താല്‍ക്കാലികം മാത്രമാണെന്നും പ്രശ്‌നം പരഹരിക്കുമെന്നും റഷ്യന്‍ കായികമന്ത്രി വിറ്റലി മുട്‌കോ പറഞ്ഞു.


.




Sharing is Caring