അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട്: മുഖ്യമന്ത്രി


അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ തുടരുകയാണെന്നും അദ്ദേഹം സഭയെ രേഖാമൂലം അറിയിച്ചു. 163 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനെതിരെ നേരത്തെ തന്നെ പരിസ്ഥിതി സംഘടനകളും സര്‍ക്കാരിന്റെ ഭാഗമായ സി.പി.ഐയും രംഗത്ത് വന്നിരുന്നു. അതിരപ്പിള്ളിയിലെ ജവൈവിദ്ധ്യം തകര്‍ക്കുമെന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.




Sharing is Caring