അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍


download (5)പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. പുതൂര്‍ പഞ്ചായത്തിന് കീഴിലുള്ള പാടവയല്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ചുവരിലാണ് പോസ്റ്ററുകള്‍ കണ്ടത്.


വെള്ളിയാഴ്ച രാത്രിയാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് അപരിചിതരായ ആളുകളെ കണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് ഇന്ന് (04-07-2015) പരിശോധനയ്ക്ക് എത്താനിരിക്കേയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോലീസ് അന്വേഷണം തുടങ്ങി.




Sharing is Caring