പ്രേമം വിവാദം: മമ്മൂട്ടിയും പ്രതികരിച്ചു


download (1)കോട്ടയം: പ്രേമം എന്ന ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായതില്‍ നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ മമ്മൂട്ടിയും പ്രതികരിച്ചു. സിനിമ മോഷണം അവസാനിപ്പിക്കണമെന്നും, അന്‍വര്‍ റഷീദിനെയും പ്രേമം ടീമിനെയും പിന്തുണയ്ക്കുന്നും മ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.


നിവിന്‍ പോളിക്കും അല്‍ഫോന്‍സിനും പ്രേമത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്. പ്രേമത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിന് ശേഷം ആദ്യമായാണ് ഒരു അഭിനേതാവിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടാവുന്നത്.


പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ചിത്രം എഡിറ്റു ചെയ്ത സ്റ്റുഡിയോയിലെ ജീവനക്കാരനെയും ഒരു ഛായാഗ്രാഹകനെയും ആന്റി പൈറസി സെല്‍ ചോദ്യം ചെയ്തു. സിനിമയുടെ എഡിറ്റിംഗ് മുതല്‍ സെന്‍സറിംഗ് വരെയുള്ള ജോലികള്‍ ചെയ്തവരെയും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആന്റി പൈറസി സെല്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

പ്രേമം സിനിമയുടെ വ്യാജ പ്രിന്റുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ അസോസിയേഷന്‍ കാര്യക്ഷമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദ് ചലച്ചിത്ര സംഘടനകളില്‍ നിന്നും രാജിവച്ചിരുന്നു.



Sharing is Caring