അടുത്ത ലക്ഷ്യം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്: അഹ്മദ് പട്ടേല്‍


ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം അടുത്ത ലക്ഷ്യം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍. വിജയം പാര്‍ട്ടി അണികള്‍ക്ക് ഉത്തേജനമായിട്ടുണ്ട്.


അടുത്ത വര്‍ഷം നടക്കുന്ന ഗുജറത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ 125 സീറ്റ് നേടുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഷ്‌കരമായ സംഭവമായിരുന്നു രാജ്യസഭ തെരഞ്ഞെടുപ്പെന്നും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ ഉപദേശകന്‍ കൂടിയായ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ ബി.ജെ.പിക്കെതിരേ മികച്ച വിജയം നേടിയിരുന്നു.



Sharing is Caring