ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ചരിഞ്ഞു. 11 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. സൂര്യനെല്ലി തച്ചങ്കരി എസ്റ്റേറ്റിനു സമീപമുള്ള വൈദ്യുതി വേലിക്കടുത്താണ് ആനയുടെ ജഡം കണ്ടെത്തിയത്.
ഇന്ന് രാവിലെ പരിസരവാസികളാണ് ജഡം കണ്ടത്. 11 വയസ്സുള്ള മോഴയാനയാണ് ചരിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.














