കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ലോഡ്ജിൽ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നൊച്ചാട് പൊയിലിൽ മീത്തൽ പി.എം. അനീഷി(27)നെയാണ് അറസ്റ്റു ചെയ്തത്.
പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാൾ. പീഡനത്തിന് ഒത്താശചെയ്ത കൂട്ടു പ്രതിയായ അമ്മയും അറസ്റ്റിലായി.കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. സി.ഐ എം.വി. ബിജു, എസ്.ഐ അനീഷ് വടക്കയിൽ, എ.എസ്.ഐ കെ.പി. ഗിരീഷ്, വനിത സിവിൽ പൊലീസ് ഓഫിസർ മൗവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ മണികണ്ഠൻ എന്നിവരാണ് അറസ്റ്റു ചെയ്തത്. പീഡനവിവരം പെൺകുട്ടി ബന്ധുവിനോട് പറയുകയായിരുന്നു.














