സിദ്ദിഖിന്റെ കൊലപാതക കേസിൽ പൊലീസ് ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും


കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതക കേസിലെ പ്രതികള്‍ക്കായി നടക്കാവ് പൊലീസ് ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ നല്‍കുക.


തിരൂര്‍ പൊലീസ് അന്വേഷിച്ച കേസ് നടക്കാവ് പൊലീസിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.പ്രതികളെ ഇന്ന് ഹാജരാക്കും. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി പൊലീസ് ആവശ്യപ്പെടുക. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനും പ്രതികളുമായി തെളിവെടുക്കാനുമാണിത്.




Sharing is Caring