യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ ഇന്നും പ്രതിഷേധം തുടരും. മലപ്പുറം, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് നൈറ്റ് മാർച്ചും സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് മാർച്ച് ഉദ്ഘാടനം ചെയ്യും.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ 17ന് കോടതി പരിഗണിക്കും. ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. അതേസമയം ജാമ്യം ലഭിക്കുന്നതുവരെ സമരം തുടരാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.