കാരി മിനാറ്റിയും ഗെയിം ഡെവലപ്പേഴ്സും അടക്കമുള്ള കണ്ടന്‍റ് ക്രിയേറ്റര്‍മാരെ ആദരിച്ചുകൊണ്ട് വിന്‍സോ


കൊച്ചി: ഒരു ക്രിയേറ്റര്‍ സമ്പദ്ഘടന എന്ന നിലയില്‍ ഇന്ത്യ ഉയരുന്നതിന്‍റെ വന്‍ തോതിലുള്ള ആഘോഷമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് സംവിധാനമായ വിന്‍സോ 80 ഗെയിമിങ് കണ്ടന്‍റ് ക്രിയേറ്റര്‍മാരേയും 18 ഗെയിം ഡെവലപര്‍മാരേയും വിദ്യാര്‍ത്ഥികളേയും ന്യൂഡല്‍ഹി സ്റ്റാര്‍ട്ട് അപ്പ് മഹാകുംഭ് 2025-ല്‍ നടത്തിയ ക്രിയേറ്റേഴ്സ് പുരസ്ക്കാരത്തില്‍ വെച്ച് ആദരിച്ചു. വിന്‍സോയുടെ ബ്രാന്‍ഡ് അംബാസിഡറും ഏഷ്യയിലെ ഏറ്റവും വലിയ യുട്യൂബറുമായ കാരി മിനാറ്റിയാണ് ഇന്ത്യന്‍ ഗെയിമിങ് മേഖലയിലും കണ്ടന്‍റ് ക്രിയേഷന്‍ മേഖലയിലുമുള്ള മികച്ച സംഭാവനകളുടെ പേരില്‍ ഇവരെ ആദരിച്ചത്.


ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധത തുടര്‍ന്നു കൊണ്ട് മീഡിയ ആന്‍റ് എന്‍റര്‍ടൈന്‍മെന്‍റ് സ്കില്‍സ് കൗണ്‍സിലുമായി സഹകരിച്ചു കൊണ്ട് സ്കില്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റും ജേതാക്കള്‍ക്ക് സമ്മാനിച്ചു. ഇന്ത്യയില്‍ ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് മേഖലയുടെ ഭാവിക്കു രൂപം നല്‍കുന്നവരില്‍ ഗെയിമിങ്, കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്കുള്ള വര്‍ധിച്ചു വരുന്ന സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു പരിപാടി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി ഇന്ത്യയിലെ ക്രിയേറ്റര്‍ സമ്പദ്ഘടന വന്‍ വളര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. 2020-ല്‍ 962,000 ഇന്‍ഫ്ളുവന്‍സര്‍മാര്‍ ഉണ്ടായിരുന്നത് 2024-ല്‍ 4.06 മില്യണ്‍ ആയി ഉയര്‍ന്നതായാണ് വിന്‍സോ ഗെയിംസ് ആന്‍റ് ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ ഇന്ത്യ ഗെയിമിങ് റിപ്പോര്‍ട്ട് 2025 ചൂണ്ടിക്കാട്ടുന്നത്. സ്റ്റാര്‍ട്ട് അപ്പ് മഹാകുംഭ 2025-വേദിയിലാണ് ഇതു പുറത്തിറക്കിയത്.


ഗെയിമിങ് മേഖലയുമായി ബന്ധപ്പെട്ട ക്രിയേറ്റര്‍ സമ്പദ്ഘടനയിലാണ് ഏറ്റവും വലിയ വളര്‍ച്ചയുണ്ടായത്. 2020-ലേതിനെ അപേക്ഷിച്ച് 213 ശതമാനം വളര്‍ച്ചോടെ 2024 അവസാനത്തോടെ 467,000 ഇന്‍ഫ്ളുവന്‍സര്‍മാരാണ് ഉണ്ടായത്. ഈ ക്രിയേറ്റര്‍മാര്‍ വിവിധ മേഖലകളില്‍ തൊഴിലിനായി വ്യക്തികളെ നിയോഗിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലും സൃഷ്ടിക്കുന്നുണ്ട്.

ഇന്ത്യയിലെ ക്രിയേറ്റര്‍ സമ്പദ്ഘടനേയും ഗെയിമിങ് വ്യവസായത്തേയും വളര്‍ച്ചയിലേക്കു നയിക്കുന്ന കണ്ടന്‍റ് ക്രിയേറ്റര്‍മാരേയും ഗെയിം ഡെവലപ്പര്‍മാരേയും താന്‍ അഭിനന്ദിക്കുന്നതായി കാരി മിനാറ്റി പറഞ്ഞു. വിന്‍സോ പോലുള്ള സംവിധാനങ്ങള്‍ ക്രിയേറ്റര്‍മാര്‍ക്ക് പുതിയ വീഥികള്‍ തുറന്നു കൊടുക്കുകയാണ്. ഗെയിമിങ് വെറും വിനോദം എന്നതിലുപരിയായി അനന്തമായ സാധ്യതകള്‍ തുറന്നു നല്‍കുന്ന വ്യവസായം കൂടിയാണ്. കരിയറുകള്‍ കെട്ടിപ്പടുക്കുന്ന കാര്യത്തിലും ലോകമെങ്ങുമുള്ള ജനങ്ങളുമായി കണക്ടഡ് ആകുന്ന കാര്യത്തിലും പരിധിയില്ലാത്ത സാധ്യതകളാണിത് നല്‍കുന്നതെന്നും കാരി മിനാറ്റി പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനാ വിപ്ലവത്തിന്‍റെ ഹൃദയമാണ് ക്രിയേറ്റര്‍ സമ്പദ്ഘടനയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വിന്‍സോ സഹ സ്ഥാപകന്‍ പാവന്‍ നന്ദ പറഞ്ഞു. വ്യക്തികളെ തങ്ങളുടെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിന് പ്രാപ്തരാക്കാന്‍ വിന്‍സോ പ്രതിജ്ഞാബദ്ധരാണ്. നേരിട്ടുള്ള മോണിറ്റൈസേഷന്‍ അവസരങ്ങളും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഇന്‍സെന്‍റീവുകളും വഴി ക്രിയേറ്റര്‍മാര്‍ക്ക് വളരാനും പുതുമകള്‍ അവതരിപ്പിക്കാനുമുള്ള സാഹചര്യം തങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ടെക് ട്രയമ്പ് വിജയികളേയും ഈ അവസരത്തില്‍ ആദരിച്ചു. ഗെയിമിങ്, ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് മേഖലകളിലെ പുതുമകള്‍ കണ്ടെത്തുന്ന മുന്‍നിരക്കാരെ ശാക്തീകരിക്കുന്നതിനാണ് ഈ മല്‍സരം സംഘടിപ്പിച്ചത്. ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് വിന്‍സോ ഇതു സംഘടിപ്പിച്ചത്.



Sharing is Caring