കണ്ണൂരിൽ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ചിലും ധര്‍ണയിലുംവ്യാപകമായ സംഘര്‍ഷം

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചു കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ചിലും ധര്‍ണയിലുംവ്യാപകമായ സംഘര്‍ഷം. എം. എല്‍. എയുള്‍പ്പടെയുളള പതിനഞ്ചോളം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്കേറ്റു.തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ നടത്തിയ കോണ്‍ഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് കണ്ണൂര്‍ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമാക്കി.മാനദണ്ങ്ങള്‍ ലംഘിച്ചു വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചു സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് വ്യാപകമായ സംഘര്‍ഷമുണ്ടായത്.തിങ്കളാഴ്ച്ചരാവിലെ പതിനൊന്നു മണിയോടെ നടത്തിയ പ്രതിഷേധമാര്‍ച്ചും ധര്‍ണയ്ക്കുമിടെയാണ് പൊലിസുമായി സംഘര്‍ഷമുണ്ടായത്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സജീവ് ജോസഫ് എം. എല്‍. എ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധമാര്‍ച്ചു നടത്തിയത്.ഇരു നേതാക്കളെയും പൊലിസ് കൈയ്യേറ്റം ചെയ്തുവെന്നാരോപിച്ചാണ് പൊലിസിനെതിരെ നൂറിലേറെ പ്രവര്‍ത്തകര്‍ തിരിഞ്ഞത്.

ഇതോടെ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ലാത്തിവീശി. നേതാക്കള്‍ ഉള്‍പ്പടെ പന്ത്രണ്ടു പേര്‍ക്ക് പൊലിസ് ലാത്തിചാര്‍ജ്ജില്‍ പരുക്കേറ്റു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആറോളം ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചുപ്രതിഷേധിച്ചു. ഇതു ഫയര്‍ഫോഴ്‌സെത്തിയാണ് വെളളം ചീറ്റി അണച്ചത്. സംഘര്‍ഷത്തെതുടര്‍ന്ന് ഈറൂട്ടിലുളള ഗതാഗതംസ്തംഭിച്ചു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവരെ പൊലിസ് ബലം പ്രയോഗിച്ചാണ് പൊലിസ് വാഹനത്തില്‍ കയറ്റിയത്. പൊലിസ് യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതിഷേധമാര്‍ച്ച് നടത്തിയവര്‍ക്കെതിരെ ലാത്തിവീശിയതെന്ന് ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

വനിതാപ്രവര്‍ത്തകരെയടക്കം വലിച്ചിഴച്ചു മര്‍ദ്ദിച്ചു. സജീവ്‌ജോസഫ് എം. എല്‍. എയെയും പൊലിസ് മര്‍ദ്ദിച്ചുവെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ മുഴുവന്‍ മണ്ഡലങ്ങളിലും ഇന്ന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു. ടൗണ്‍ പൊലിസ്‌സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ചു പൊലിസ് വാഹനത്തില്‍ കയറ്റികൊണ്ടു പോയ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിനെ ഉള്‍പ്പെടെ പൊലിസ് മര്‍ദ്ദിച്ചതായി പരാതിയുണ്ട്. പരുക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്. ഇരിക്കൂര്‍ പടിയൂര്‍ സ്വദേശി രോഹിത്ത് കരുണന്‍, കര്‍ഷക കോണ്‍ഗ്രസ് നേതാവ് കെ.സി വിജയന്‍, രാഹുല്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരുമുണ്ട്. സംഘര്‍ഷത്തില്‍ ഏതാനും പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരും ചികിത്‌സ തേടിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *