വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും കടുവയിറങ്ങി

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും കടുവയിറങ്ങി. പൂമല കരടി മൂലയില്‍ ഇന്ന് പുലര്‍ച്ചെയാണ് കടുവയുടെ ആക്രമണമുണ്ടായത്. 4 ആടുകള്‍ക്ക് ഗുരുതര പരുക്കേറ്റു.പൂമലയിലെ പറമ്പത്ത് രാമകൃഷ്ണന്റെ മൂന്ന് ആടുകളെയും, ചെറുപുഷ്പഗിരി ഫ്രാന്‍സിസിന്റെ ഒരു ആടിനെയുമാണ് കടുവ ആക്രമിച്ചത്.

പുലര്‍ച്ചെ ആടുകളുടെ കരച്ചില്‍ കേട്ട് രാമകൃഷ്ണന്‍ തൊഴുത്തിനരികെ എത്തിയപ്പോഴാണ് കടുവയെ കണ്ടത്. ബഹളം വെച്ചതോടെ തൊഴുത്തില്‍ നിന്നും കടുവ പുറത്തേക്ക് ചാടി ഇരുട്ടിലേക്ക് മറഞ്ഞു. തൊഴുത്തില്‍ ആടുകള്‍ പരുക്കേറ്റ് കിടക്കുകയായിരുന്നു.
ആക്രമണത്തില്‍ ആടുകള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവിടെ നിന്ന് അല്‍പം അകലെയുള്ള ഫ്രാന്‍സിസിന്റെ ആടിനെ അരമണിക്കൂറിന് ശേഷമാണ് കടുവ ആക്രമിച്ചത്.

ഇതോടെ നാട്ടുകാര്‍ ആശങ്കയിലായി.വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. കടുവയുടെ സാന്നിദ്ധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു. പരുക്കേറ്റ ആടുകളെ ബത്തേരി വെറ്ററിനറി ക്ലിനിക്കിലെത്തിച്ച് ചികിത്സ നല്‍കി. പ്രദേശത്ത് ഇതിന് മുന്‍പും കടുവയുടെ ആക്രമണമുണ്ടായിട്ടുണ്ട്. കടുവയെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് പൂമലയില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *