കൊവിഡ് ആശങ്ക സംസ്ഥാനത്തില്ലെന്ന് ആരോഗ്യ വകുപ്പ്

കൊവിഡ് ആശങ്ക സംസ്ഥാനത്തില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ 19.30 % പേർ കരുതൽ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട് .

സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. കേന്ദ്ര സർക്കാരിൻ്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആരംഭിക്കും. വ്യാപനശേഷി കൂടുതലുള്ള വകഭേദം മറ്റ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാനും നിർദേശം നൽകി.

കൗമാരക്കാരുടെയും, കുട്ടികളുടെയും വാക്സിനേഷനിലും സംസ്ഥാനം മുന്നിൽ. 15-17 വയസ് പ്രായക്കാരിൽ, 84. 16% ഒന്നാം ഡോസും, 57.12 % പേർക്ക് രണ്ടാം ഡോസും നൽകി. 12-14 പ്രായക്കാരിൽ 64.8% ഒന്നാം ഡോസും, 24.97% പേർ രണ്ടാം ഡോസും സ്വീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *