വയനാട് പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്


വയനാട് അമ്പലവയലില്‍ പോക്‌സോ കേസ് അതിജീവിതയെ എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സംഭവത്തില്‍ കേസെടുത്ത് നാല് ദിവസം പിന്നിട്ടിട്ടും പ്രതി ടി.ജി ബാബു ഒളിവില്‍ തുടരുകയാണ്. എസ്എംഎസ് ഡിവൈഎസ്പിയുടെ കീഴില്‍ പ്രത്യേക സംഘം പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നാണ് പൊലീസിന്റെ വിശദീകരണം.


പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ അതൃപ്തിയുമായി അതിജീവിതയുടെ കുടുംബവും വിവധ ആദിവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിക്ക് നിയമസഹായമുള്‍പ്പെടെ തേടാനുള്ള സഹായം പൊലീസ് ഒരുക്കി നല്‍കുകയാണെന്നാണ് ആരോപണം.




Sharing is Caring