ഗാനമേളയ്‌ക്കിടെ ഗായികയെ ആക്രമിച്ച കേസിലെ പ്രതി അറസ്‌റ്റില്‍


വിവാഹ സല്‍ക്കാരത്തോടനുബന്ധിച്ചുള്ള ഗാനമേളയ്‌ക്കിടെ ഗായികയെ ആക്രമിച്ച കേസിലെ പ്രതി അറസ്‌റ്റില്‍.കായംകുളം കൃഷ്‌ണകൃപ പുതിയിടം വീട്ടില്‍ ദേവനാരായണനാ (29) ണ്‌ അറസ്‌റ്റിലായത്‌.


തിങ്കളാഴ്‌ച രാത്രി ഒന്‍പതു മണിയോടെ കായംകുളത്തിനു സമീപമുള്ള ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തോടനുബന്ധിച്ച്‌ നടന്ന സംഗീത പരിപാടിക്കിടെ സ്‌റ്റേജില്‍ കയറി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും പാട്ട്‌ പാടിക്കൊണ്ടിരുന്ന എറണാകളം സ്വദേശിയുടെ ഭാര്യയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും വസ്‌ത്രം വലിച്ചുകീറുകയുംചെയ്‌ത കേസിലാണ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തത്‌.


ഇവിടെനിന്നും രക്ഷപ്പെട്ട പ്രതിയെ സമീപത്തെ റോഡില്‍നിന്നാണ്‌ കസ്‌റ്റഡിയിലെടുത്തത്‌.കായംകുളം ഡി.വൈ.എസ്‌.പി. അലക്‌സ്‌ ബേബിയുടെ മേല്‍നോട്ടത്തില്‍ സി.ഐ. മുഹമ്മദ്‌ ഷാഫി, എസ്‌.ഐമാരായ ഉദയകുമാര്‍, ഷാഹിന, സി.പി.ഒമാരായ ബിനുമോന്‍, കണ്ണന്‍ എന്നിവരരടങ്ങുന്ന സംഘമാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌.



Sharing is Caring