ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണനെ സിബിഐ ചോദ്യം ചെയ്തു. ഗോവ ഗവര്‍ണര്‍ ബിവി വാഞ്ചുവിനെയും സിബിഐ ഉടന്‍ ചോദ്യം ചെയ്യും.
എം.കെ നാരായണന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും, ബി.വി വാഞ്ചു എസ്.പി.ജി മേധാവിയുമായിരിക്കെ ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാന യോഗങ്ങളില്‍ ഇരുവരും പങ്കെടുത്തിരുന്നു.