ബാഹുബലി ബിഫോര്‍ ദി ബിഗിനിംഗിലേക്ക് വാമിക ഗബ്ബി വാള്‍ പയറ്റ് പരിശീലനം ആരംഭിച്ചു

ബാഹുബലി ബിഫോര്‍ ദി ബിഗിനിംഗ് എന്ന വെബ് സീരീസില്‍ വാമിഖ ഗബ്ബിയാണ് ശിവഗാമിയുടെ റോളില്‍ എത്തുന്നത്. ഇപ്പോള്‍ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്‌, വാമിക ഗബ്ബി തന്റെ വാള്‍ പയറ്റ് പരിശീലനം ആരംഭിച്ചു എന്നതാണ്. പരിശീലനം നടത്തുന്ന വിഡിയോയും പുറത്തിറങ്ങി. ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങള്‍ – ദി റൈസ് ഓഫ് ശിവഗാമി, ചതുരംഗ, മഹിഷ്മതി രാജ്ഞി എന്നിവയെ അടിസ്ഥാനമാക്കിയാണ് വെബ് സീരിസ് ഒരുങ്ങുന്നത്..

എസ്‌എസ് രാജമൗലിയുടെ ബാഹുബലി ഫ്രാഞ്ചൈസിയുടെ പ്രീക്വല്‍ പരമ്ബരയില്‍ ശിവഗാമിയുടെ വേഷം അവതരിപ്പിക്കാന്‍ വാമിഖ ഗബ്ബി തയ്യാറെടുക്കുകയാണ്. ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന പരമ്ബരയിലെ കഥാപാത്രത്തിന്റെ പ്രീക്വല്‍ പതിപ്പിലാണ് അവര്‍ അഭിനയിക്കുന്നത്, ഇത് നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും.

ബാഹുബലി: ദി ബിഗിനിംഗ്, ബാഹുബലി 2: കണ്‍ക്ലൂഷന്‍ എന്നീ രണ്ട് സിനിമകളില്‍ രമ്യ കൃഷ്ണന്‍ ആണ് രാജ്ഞിയുടെ വേഷം ചെയ്തത്.

നേരത്തെ, വെബ് സീരീസില്‍ യുവ ശിവഗാമിയായി അഭിനയിക്കാന്‍ മൃണാല്‍ താക്കൂറിനെ നിയമിച്ചിരുന്നു. എന്നാല്‍ അവര്‍ ഈ വെബ് സീരിസില്‍ നിന്ന് പിന്മാറിയപ്പോള്‍ ,നിര്‍മ്മാതാക്കള്‍ വാമിക ഗബിയെ ഈ റോളിലേക്ക് കൊണ്ടുവന്നു. ചലച്ചിത്രമേഖലയിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ അനുസരിച്ച്‌, ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *