മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കാസ്റ്റിംഗ് ലിസ്റ്റ് പുറത്തുവിട്ട് സോഷ്യൽ മീഡിയ

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനിലെ കാസ്റ്റിംഗ് ലിസ്റ്റ് പുറത്തുവിട്ട് തമിഴ് മാസിക. ചിത്രത്തില്‍ ആഴ്‌വാര്‍ കടിയന്‍ നമ്ബിയെന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വിദൂഷകന്റെ കഥാപാത്രമാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാസ്റ്റിംഗ് ലിസ്റ്റിനൊപ്പം ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രം പ്രകാശ് രാജാണ് അവതരിപ്പിക്കുന്നത്. വിക്രം അവതരിപ്പിക്കുന്നത് ആദിത്യ കരികാലന്റെ വേഷമാണ്. നായികാ പ്രാധാന്യമുള്ള മന്ദാകിനിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റായ് ബച്ചനാണ്.

ബാബു ആന്റണി, ലാല്‍, റിയാസ് ഖാന്‍, റഹ്മാന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മന്റെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണിത്. ചിത്രത്തിന്റെ സംഗീതം എ.ആര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *