പുതുപ്പള്ളിയിൽ ഇന്ന് വിധിയെ‍ഴുത്ത്,വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തിത്തുടങ്ങി


പുതുപ്പള്ളി മണ്ഡലത്തെ ഇനി ആര് നയിക്കണമെന്ന് വോട്ടര്‍മാര്‍ ഇന്ന് തീരുമാനിക്കും. രാവിലെ ആറ് മണി മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി.രാവിലെ അഞ്ച് മണിവരെ മണ്ഡലത്തില്‍ പലയിടങ്ങളിലും മ‍ഴ ഉണ്ടായിരുന്നെങ്കിലും വോട്ടിംഗ് ആരംഭിക്കാനിരിക്കെ മ‍ഴ മാറി നില്‍ക്കുകയാണ്.


രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ട് ചെയ്യുന്നതിനുള്ള സമയം.1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 90,281 സ്ത്രീ വോട്ടര്‍മാരും 86,132 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡേ‍ഴ്സും അടങ്ങുന്നതാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാരുടെ നിര.വോട്ടിംഗ് മെഷീന്‍ പരിശോധിക്കുന്ന മോക്ക് വോട്ടിംഗ് ആരംഭിച്ചു.




Sharing is Caring