വൊഡാഫോണ്‍ 4ജി ഡിസംബറില്‍ കേരളത്തില്‍

എയര്‍ടെല്ലിന് ശേഷം കേരളത്തില്‍ 4 ജി സേവനമെത്തിക്കുന്നത് വൊഡാഫോണായിരിക്കും. ഡിസംബര്‍ അവസാനത്തോടെ കേരളത്തിലെ മൂന്ന് നഗരങ്ങില്‍ 4 ജി എത്തിക്കുമെന്ന് വൊഡാഫോണ്‍ പ്രസ്ഥാവനയിലൂടെ അറിയിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമാകും ആദ്യം നാലാം തലമുറ ഇന്റര്‍നെറ്റ് എത്തുക. മൂന്നും നഗരങ്ങളിലും നടത്തിയ പരിശോധനകള്‍ വിജയകരമാണെന്നും വൊഡാഫോണ്‍ വ്യക്തമാക്കി. 350 കോടിയാണ് കേരളത്തിലെ നെറ്റ്‌വര്‍ക്ക് അപ്ഗ്രഡേഷനുവേണ്ടി വൊഡാഫോണ്‍ നിക്ഷേപിക്കുന്നത്.
4ജി കൊണ്ടുവരുന്നതിനൊപ്പം 3 ജി നെറ്റ്‌വര്‍ക്കിന്റെ വേഗത വര്‍ദ്ധിപ്പിക്കുമെന്നും വൊഡാഫോണ്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്. കേരളം വൊഡാഫോണിന്റെ പ്രധാനപ്പെട്ട വിപണിയാണെന്നും അതിനാലാണ് ആദ്യ ഘട്ടത്തില്‍ തന്നെ കേരളത്തിലെ മൂന്ന് നഗരങ്ങളെ ഉള്‍പ്പെടുത്തുന്നതെന്നും കമ്പനി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *