തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നു പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നു പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്‌ക്രീനിംഗ് കമ്മിറ്റിയിലും യുവനേതാക്കള്‍ക്കു പ്രാതിനിധ്യം ലഭിക്കുന്നില്ല. ഗ്രൂപ്പ് വീതംവയ്പിനിടെ തഴയുന്നതു യുവാക്കളെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ചു പരാതിയുമായി ഡീന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ കണ്ടു. പ്രശ്‌നം എത്രയും വേഗത്തില്‍ പരിഹരിക്കണമെന്നു സുധീരനോടു ഡീന്‍ ആവശ്യപ്പെട്ടു.