വിജേന്ദര്‍ സിംഗിന്റെ ആദ്യ മല്‍സരം ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും


ഇന്ത്യന്‍ അമച്വര്‍ ബോക്‌സിംഗിനോട് വിട പറഞ്ഞ് പ്രൊഫഷണല്‍ ബോക്‌സിംഗില്‍ ചേര്‍ന്ന അക്ഷയ് കുമാര്‍ നായകനായ സിംഗ് ഈസ് കിംഗ് എന്ന ബോളിവുഡ് ചിത്രത്തിലെ ടൈറ്റില്‍ ഗാനമായിരിക്കും തന്റെ എന്‍ട്രന്‍സ് ട്യൂണ്‍ എന്ന് 29കാരനായ താരം വ്യക്തമാക്കി.
പ്രൊഫഷണല്‍ ബോക്‌സിംഗ് രംഗത്തെ പരിചയസമ്പത്തു മാത്രം മതിയാവില്ല വിജേന്ദറിനു വിജയിക്കാന്‍. ഹരിയാന സ്വദേശിയായ വിജേന്ദര്‍ 2006, 2014 വര്‍ഷങ്ങളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. 2006ലെ ഏഷ്യന്‍ ഗെയിംസ്, 2009ലെ ലോക അമച്വര്‍ ചാമ്പ്യന്‍ഷിപ്പ്, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. 2010ലെ ഏഷ്യന്‍ ഗെയിംസിലെ ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ് വിജേന്ദര്‍ സിംഗ്.




Sharing is Caring