വിഴിഞ്ഞം തുറമുഖ സമരം :സർക്കാർ നടപടികളിലുള്ള എതിർപ്പ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവും സർക്കാർ നടപടികളിലുള്ള എതിർപ്പും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. ശൂന്യ വേളയിൽ അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവരാനാണ് പ്രതിപക്ഷ തീരുമാനം. ആർച്ച് ബിഷപ്പിനെതിരെ കേസെടുത്തതിലുള്ള പ്രതിഷേധവും പ്രതിപക്ഷം സഭയിൽ ഉയർത്തും.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള ബിൽ നാളെ സഭയിൽ വരാനിരിക്കെ, ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യുഡിഎഫിലും ചർച്ചകൾ ഉണ്ടാകും.അതേസമയം, വിഴിഞ്ഞം പ്രശ്നപരിഹാരത്തിനുളള സർക്കാർ നിർദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും. രാവിലെ വൈദികരുടെ സമ്മേളനും പിന്നാലെ സമരസമിതിയുടെ വിപുലമായ യോഗവും നടക്കും. ഒത്തുതീർപ്പ് നിർദേശങ്ങളിൽ ധാരണയായാൽ മന്ത്രസഭ ഉപസമിതി സമരക്കാരുമായി ചർച്ച നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *