പിഎൻബി തട്ടിപ്പ് കേസ് :ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എൽഡിഎഫ്

കോഴിക്കോട് പിഎൻബി തട്ടിപ്പ് കേസിൽ ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എൽഡിഎഫ്. നഷ്ടമായ പണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ശാഖകൾ ഇന്ന് ഉപരോധിക്കും. തട്ടിപ്പിൽ കോഴിക്കോട് കോർപ്പറേഷന് പങ്കുണ്ടെന്നാരോപിച്ച് ഇന്ന് യുഡിഎഫ് കോർപ്പറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തും.

സിപിഐഎം നൽകിയ ഈ മുന്നറിയിപ്പ് പിഎൻബി പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ലിങ്ക് റോഡ്, നടക്കാവ് ശാഖകൾക്ക് മുൻപിലും കോഴിക്കോട് സർക്കിൾ ഓഫിസിന് മുൻപിലും എൽ‍ഡിഎഫ് ധർണ്ണ നടത്തും. കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിൽ കോർപ്പറേഷൻ അധികൃതർക്കും പങ്കുണ്ടെന്നാണ് യുഡിഎഫ് ആരോപണം.

ബാങ്കിന് മുൻപില്ല, കോർപ്പറേഷന് മുൻപിലാണ് എൽഡിഎഫ് സമരം നടത്തേണ്ടതെന്നും യുഡിഎഫ് പറയുന്നു.കോഴിക്കോട് ലിങ്ക് റോഡ് പിഎൻബി ശാഖയിലെ മുൻ മാനേജറായ എം.പി.റിജിൽ 17 അക്കൗണ്ടുകളിൽ നിന്നായി 12 കോടി 68 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഈ പണം എതൊക്കെ വഴിയിലൂടെ പോയെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *