വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍;നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലും എന്ന് ഭീഷണി!

വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍ എന്ന വാര്‍ത്ത കേട്ട് അമ്പരന്നിരിക്കുകയാണ് എല്ലാവരും. ചക്രഭൂമി ഡെയ് ലി എന്ന പത്രത്തിലെ വാര്‍ത്തയിലാണ് താരം വീട്ടുതടങ്കലിലാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. എന്നാല് തന്റെ പുതിയ സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ റിലീസാണ് വ്യത്യസ്തമായ രീതിയില്‍ താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് വിനീത് തന്റെ സിനിമയുടെ പോസ്റ്റര്‍ റിലീസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്.

‘ഫീല്‍ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരന്‍ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലിലിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുന്‍നിര നേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവുമില്ലാതെ നിഷ്‌കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണിയാള്‍ എന്നാണ് സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലും എന്നാണ് ഭീഷണി.

ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ: നാളെ വൈകീട്ട് 7 pm ന് സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തു വരുന്നതു വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ ഒരു മാര്‍ഗവും എന്റെ മുന്നില്‍ ഇല്ല.

ഏതായാലും വ്യത്യസ്തമായ ഈ രീതി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *