ഐ എംഡിബിയിലെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് വിക്രം

ഓണ്‍ലൈന്‍ ഡാറ്റാബേസായ ഐ എംഡിബിയിലെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് വിക്രം. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായ വിക്രം 8.6 റേറ്റിങ് നേടിയാണ് ഒന്നാമത് എത്തിയത്.രണ്ടാം സ്ഥാനത്ത്യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെ.ജി.എഫിനാണ് .

പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന ഹൃദയവും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. രാജമൗലിയുടെ ബ്രമാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍, എ തേഴ്സ് ഡേ, ജുന്ദ്, റണ്‍വേ 34, ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്തിയവാടി, അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജ്’ തുടങ്ങിയ ചിത്രങ്ങളും ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്.

ബോക്‌സ്‌ഓഫീസില്‍ തകര്‍ന്നടിഞ്ഞ സാമ്രാട്ട് പൃഥ്വിരാജിന് 7.0 ആണ് റേറ്റിങായി ലഭിച്ചിരിക്കുന്നത്.8.5ആണ് കെ.ജി.എഫ് നേടിയ റേറ്റിങ്. മൂനാം സ്ഥാനത്ത് കാശ്മീര്‍ ഫയല്‍സാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *