മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള 16ന് കോഴിക്കോട്

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 16, 17, 18 തീയതികളില്‍ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ വനിതാ സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഐ.എഫ്.എഫ്.കെ.യില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്കാരവും 26-ാമത് മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരവും നേടിയ ‘ക്ലാരസോള’യാണ് ഉദ്ഘാടന ചിത്രം. മേളയില്‍ ചിത്രത്തിന്‍റെ രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. 16ന് വൈകീട്ട് ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷമായിരിക്കും പ്രദര്‍ശനം.

26-ാമത് ഐഎഫ്‌എഫ്കെയില്‍ മികച്ച സംവിധായികയ്ക്കുള്ള രജതചകോരം ലഭിച്ച ഇനസ് മരിയ ബാറിയോനുയേവയുടെ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’എന്ന അര്‍ജന്‍റീനിയന്‍ ചിത്രവും മേളയിലുണ്ട്.
ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. 17, 18 തീയതികളില്‍ വൈകീട്ട് അഞ്ചിന് ഓപ്പണ്‍ ഫോറം ഉണ്ടായിരിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *