ഇന്ദിരാ ഗാന്ധിയായി കങ്കണ , എമര്‍ജന്‍സി ടീസര്‍ എത്തി

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് എമര്‍ജന്‍സി. നടി കങ്കണയാണ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്ദിരാ ​ഗാന്ധിയായി ചിത്രത്തില്‍ അഭിനയിക്കുന്നതും കങ്കണ തന്നെയാണ്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഞെട്ടിക്കുന്ന മേക്കോവറാണ് കങ്കണ നടത്തിയിരിക്കുന്നത്. ടീസറിലെ കങ്കണയുടെ പ്രകടനം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

റിതേഷ് ഷാ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ജി വി പ്രകാശാണ് ചിത്രത്തിലെ ​ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. മണികര്‍ണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

എമര്‍ജന്‍സി ഇന്ദിരാ ​ഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും, ഒരു ഗ്രാന്‍ഡ് പിരീഡ് ചിത്രമാണ് താന്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും നേരത്തെ കങ്കണ പറഞ്ഞിരുന്നു. ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറക്ക്​ പരിചയപ്പെടുത്തി നല്‍കാനാണ് ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *