വിജയ് സേതുപതി, ശ്രുതി ഹാസൻ ചിത്രം ‘ലാഭം ‘സെപ്റ്റംബര്‍ 9 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും

വിജയ് സേതുപതിയും, ശ്രുതി ഹാസനും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്ന ചിത്രം ലാഭം സെപ്റ്റംബര്‍ 9 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.അന്തരിച്ച സംവിധായകന്‍ എസ്പി ജനനാഥനാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം ചിത്രം ഒരു സോഷ്യോ – പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് മുമ്ബ് തന്നെ അറിയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശ്രുതി ഹാസന്‍ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ലാഭത്തിനുണ്ട്.

ചിത്രം ഒടിടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും. ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ നടന്‍ വിജയ് സേതുപതി തന്നെ രംഗത്തെത്തിയിരുന്നു. ചിത്രം തീയേറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. വിജയ് സേതുപതിയും ശ്രുതി ഹാസനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ലാഭം.

ചിത്രത്തിന്റെ റിലീസിനായി പ്രക്ഷകരും ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 2020 ല്‍ തന്നെ ചിത്രീകരണം ആരംഭിച്ച ചിത്രമാണ് ലാഭം. 2020 മെയില്‍ ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോവിഡ് രോഗബാധ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു .

പാക്കിരി എന്ന കര്‍ഷക നേതാവിനെ വിജയ്‌ സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത രൂപങ്ങളിലാണ് താര൦ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രുതി ഹാസന്‍ ചിത്രത്തില്‍ പത്ര പ്രവര്‍ത്തകയായി ആണ് എത്തുന്നത്. കര്‍ഷകരുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി പോരാടുന്ന നേതാവായി ആണ് വിജയ് എത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *