ജനഗണമനയുടെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് തുടങ്ങി.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ മുഖ്യകഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പുതിയ ചിത്രം ജനഗണമനയുടെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് തുടങ്ങി.നേരത്തേ കൊറൊണ വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നീളുകയായിരുന്നു.

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഡിജോ ജോസ് ആന്‍റണി. ഷരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം – സുദീപ് ഇളമണ്‍. സംഗീതം – ജേക്‌സ് ബിജോയ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *