വിജയ്‌യും ജ്യോതികയും 20 വര്‍ഷത്തിനുശേഷം വീണ്ടും ഒരുമിക്കുന്നു


വിജയ്‌യും ജ്യോതികയും 20 വര്‍ഷത്തിനുശേഷം നായകനും നായികയുമായി ഒരുമിക്കുന്നു. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്.വിജയ്യും വെങ്കിട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹൻ ആണ് മറ്റൊരു നായിക. പ്രായമായ വിജയ്‌യുടെ നായികയാണ് ജ്യോതിക. ചെറുപ്പക്കാരനായ വിജയ്‌യുടെ നായികയായി പ്രിയങ്ക മോഹനും എത്തുന്നു.


ചിത്രത്തിന്റെ മേക്കപ്പ് ടെസ്റ്റ് അടുത്ത ആഴ്ച ലണ്ടനില്‍ നടക്കും. യുവൻ ശങ്കര്‍രാജ ആണ് സംഗീതം. ലൈക പ്രൊഡക്ഷൻസാണ് നിര്‍മ്മാണം. ഒക്ടോബറില്‍ ലിയോയുടെ റിലീസിനുശേഷമേ ചിത്രീകരണം ആരംഭിക്കൂ. കത്തി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളിലെ പോലെ വിജയ് ഇരട്ട വേഷത്തില്‍ എത്തുന്നതിന്റെ ആവേശമാണ് ആരാധകര്‍ക്ക്.


തിരുമലെെ എന്ന ചിത്രത്തിലാണ് വിജയ്‌യും ജ്യോതികയും അവസാനം ഒരുമിച്ചത്. രണ്ടായിരത്തില്‍ ആണ് വിജയ്‌യുടെയും ജ്യോതികയുടെയും കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഖുശി റിലീസ് ചെയ്തത്.



Sharing is Caring