‘വ്യൂ വൺസ്’ ചിത്രം വാട്ട്‌സ് ആപ്പിൽ

ഒറ്റ തവണ കാണാൻ സാധിക്കുന്ന ചിത്രം. തുറന്ന് കഴിഞ്ഞാൽ പിന്നീട് ഒരു തവണ കൂടി കാണണമെന്ന് കരുതിയാലും നടക്കില്ല- അതാണ് വ്യൂ വൺസ് ചിത്രങ്ങൾ അഥവാ ഒറ്റ തവണ മാത്രം തുറന്നുകാണാവുന്ന ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിലും, ടെലിഗ്രാമിലുമെല്ലാം ഈ ഫീച്ചർ ഉണ്ടായിരുന്നുവെങ്കിലും വാട്ട്‌സ് ആപ്പിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്നത് അടുത്തിടെയാണ്. പക്ഷേ പലർക്കും ഈ സേവനം എങ്ങനെ ഉപയോഗിക്കണം എനനറിയില്ല.

ആദ്യം വാട്ട്‌സ് ആപ്പ് അപ്‌ഡേറ്റഡ് ആണോ എന്ന് നോക്കണം. ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വേർഷനിലാണ് ഫീച്ചർ ലഭ്യമാകുക. തുടർന്ന് അയക്കാൻ ഉദ്ദേശിക്കുന്ന ചിത്രം സാധാരണ പോലെ ഗാലറിയിൽ നിന്ന് സെലക്ട് ചെയ്യുക. ഇതിന് ശേഷം ചാറ്റിന്റെ താഴെ വലത് വശത്തായി 1 എന്ന ചിഹ്നം കാണും. ഇതിൽ അമർത്തിയാൽ ഒരു തവണ മാത്രം ഈ ചിത്രം തുറന്ന് കാണാൻ സാധിക്കും എന്ന ഓപ്ഷൻ ആക്ടിവേറ്റ് ആകും. ഇനി ഈ ചിത്രം സെൻഡ് ചെയ്താൽ കാണുന്ന വ്യക്തിക്ക് ഇത് ആദ്യത്തെ തവണ മാത്രമേ തുറന്ന് കാണാൻ സാധിക്കൂ. രണ്ടാം തവണ ഓപ്പൺ ആക്കാൻ നോക്കിയാലും സാധിക്കില്ല.

എന്നാൽ ഈ ചിത്രം സ്‌ക്രീൻ ഷോട്ട് അടിക്കാൻ സാധിക്കും എന്നത് ഒരു പോരായ്മയാണ്. മാത്രമല്ല, ലഭിക്കുന്ന സന്ദേശങ്ങൾ തുറക്കും മുൻപ് ബാക് അപ് ചെയ്താൽ ആ സന്ദേശങ്ങൾ വീണ്ടും കാണാൻ സാധിക്കും. എന്നാൽ തുറന്ന സന്ദേശങ്ങൾ ബാക്ക് അപ് നടത്താൻ സാധ്യമല്ല.

വ്യൂവൺസ് വഴി അയക്കുന്ന സന്ദേശങ്ങൾ 14 ദിവസത്തിനുള്ളിൽ ലഭിക്കുന്നയാൾ കണ്ടില്ലെങ്കിൽ അപ്രത്യക്ഷമാകും. വ്യൂവൺ ഓപ്ഷൻ ഒരോ തവണയും തെരഞ്ഞെടുക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *