രാഷ്ട്രീയ കൊലപാതകങ്ങൾ;കെ മുരളീധരൻ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും. ലോക്സഭയിൽ കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്നു എന്ന് കെ മുരളീധരന്‍ പറയുന്നു. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്നും കെ മുരളീധരൻ നല്‍കിയ നോട്ടീസ് വ്യക്തമാക്കുന്നു.

വിഷയം സഭയിലുന്നയിക്കാൻ ബിജെപിയും നോട്ടീസ് നൽകും. ആലപ്പുഴ കൊലപാതകങ്ങളില്‍ സംബന്ധിച്ച് കേരളാ ഗവര്‍ണറോട് കേന്ദ്രം പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് എന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണത്തിന് ശേഷം ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കും. സംഭവത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *