സിപിഎം ഓഫീസ് ആക്രമണത്തെ അപലപിച്ച് എംപി വീരേന്ദ്ര കുമാര്‍ എംപി


കോഴിക്കോട്: സിപിഎം ജില്ലാകമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമത്തെ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി അപലപിച്ചു. ആക്രമണമുണ്ടായ ജില്ലാകമ്മിറ്റി ഓഫീസ് അദ്ദേഹം സന്ദര്‍ശിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനുമായി കൂടിക്കാഴ്ച നടത്തിയ വീരേന്ദ്രകുമാര്‍ സംഭവത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ കക്ഷികളും അക്രമണത്തിനെതിരെ ശബ്ദിക്കുകയും പോരാടുകയും വേണമെന്നും ആവശ്യപ്പെട്ടു.




Sharing is Caring